Today: 29 Apr 2024 GMT   Tell Your Friend
Advertisements
സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ ഇസ്രയേല്‍ ആക്രമണം
Photo #1 - Other Countries - Otta Nottathil - israel_attack_iran_consulate_syria
ഡമാസ്കസ്: സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. നിരവധി സൈനികര്‍ ആക്രമണത്തില്‍ മരിച്ചു. ഇറാന്‍ റെവലൂഷനറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റേസ സഹദിയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹാജി റഹീമിയും മറ്റ് അഞ്ച് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നും എംബസി സമുച്ചയത്തിലെ കോണ്‍സുലേറ്റ് ബില്‍ഡിങ്ങിന് നേരെ എഫ് ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് തൊടുത്തുവിട്ടതെന്നും സിറിയയിലെ ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബരി. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേല്‍ അധികൃതര്‍.

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഡമാസ്കസിലെ ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതുമുതല്‍, ലെബനാനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കും ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡിനും എതിരെ ഇസ്രായേല്‍ വ്യോമാക്രമണവും നടത്തിയിരുന്നു.

എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനമാണ് ആക്രമണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍~അബ്ദുല്ലാഹിയാന്‍. ആക്രമണത്തോട് പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ട്. ഏത് തരത്തിലുള്ള പ്രതികരണമാവുമെന്നും ആക്രമണകാരികള്‍ക്കുള്ള ശിക്ഷയെന്താണെന്നും തീരുമാനിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
- dated 01 Apr 2024


Comments:
Keywords: Other Countries - Otta Nottathil - israel_attack_iran_consulate_syria Other Countries - Otta Nottathil - israel_attack_iran_consulate_syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_john_chettiyakunnel_laslite_congregation_superior_general
ഫാ. ജോ ജോണ്‍ ചെട്ടിയാകുന്നേല്‍ ലാസലെറ്റ് സന്യാസസഭ സുപ്പീരിയര്‍ ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
copter_clash_10_die
പരിശീലനത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു, 10 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
pak_missile_us_china
പാക്കിസ്ഥാന് മിസൈലുണ്ടാക്കാന്‍ സഹായം; ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ഉഫരോധം
തുടര്‍ന്നു വായിക്കുക
mass_grave_in_gaza_200_deadbodies
ഗാസയിലെ ആശുപത്രി സമുച്ചയത്തില്‍ കൂട്ടക്കുഴിമാടം, 200 മൃതദേഹങ്ങള്‍
തുടര്‍ന്നു വായിക്കുക
israel_iran_attack_derails_gaza_ceasefire_talks
ഇറാന്റെ ഇസ്രയേല്‍ ആക്രമണം: ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ച പാളം തെറ്റി
തുടര്‍ന്നു വായിക്കുക
pakistan_x_banned
പാക്കിസ്ഥാനില്‍ എക്സിനു വിലക്ക്
തുടര്‍ന്നു വായിക്കുക
unhappy_leave_china
സന്തോഷമില്ലെങ്കില്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാന്‍ ഓപ്ഷന്‍!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us